പയ്യന്നൂര്‍: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തായിനേരി മുക്രിഹൗസില് അബ്ദുള്‍ ഫത്താഹിസിന്റെ ഭാര്യ എം ടി കെ മശ്ഹൂദ (27) യാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരണപ്പെട്ടത്.[www.malabarflash.com]
കഴിഞ്ഞ ആഗസ്റ്റ് 5 ന് വീട്ടില്‍ ഭക്ഷണം പാകം ചെയ്യവെ മണ്ണെണ്ണ സ്റ്റൗവില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ മശ്ഹൂദ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
എം മജീദ്-ആമിന ദമ്പതികളുടെ മകളാണ്. മന്ഹ, സഹദ, ആസ്മ, ഫാത്തിമ എന്നിവര്‍ മക്കളാണ്.


No comments:
Post a Comment