Latest News

ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു

നീലേശ്വരം: ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കാലിച്ചാനടുക്കത്തെ പരേതനായ പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ മകന്‍ പ്രശാന്ത് പി (കക്കു-30) ആണ് മരിച്ചത്. ഗായത്രി ബസ് ഡ്രൈവറായിരുന്നു.[www.malabarflash.com]

ചായ്യോത്ത് നരിമാളത്ത് ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അപകടം നടന്നത്. പ്രശാന്ത് ഓടിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.