കാഞ്ഞങ്ങാട്: ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗസംഘത്തെ പോലീസ് പിടികൂടി കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വരക്കാടിലെ സനല്‍ കെ മാത്യു (19), പരപ്പയിലെ ജോയല്‍ പോള്‍ (19), രാജപുരം മാലകല്ലിലെ ദീപക് രാജന് (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വിഷ്ണുപ്രസാദും സംഘവും ചേര്‍ന്ന് പിടികൂടിയത്.[www.malabarflash.com]
ഇവരുടെ കൈയില്‍ നിന്നും 36 ഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. വെളളിയാഴ്ചപുലര്ച്ചെ കോട്ടച്ചേരിയില്‍ വെച്ച് പട്രോളിംഗിനിടയിലാണ് സംഘം പിടിയിലായത്. സംശയം തോന്നിയ പോലീസ് ബൈക്ക് കാണിച്ച് നിര്‍ത്തുകയും പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.


No comments:
Post a Comment