കാഞ്ഞങ്ങാട്: വലവീശി മീന്‍ പിടിക്കാന്‍ പോയ മധ്യവയസ്കനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ കൊത്തിക്കാലിലെ ഉമ്പൂഞ്ഞി അന്തുമായിയുടെ മകന് കല്ലൂരാവി പട്ടാക്കാലില് താമസി ക്കുന്ന കൊത്തിക്കാല്‍ മുഹമ്മദ്കുഞ്ഞി(50) യാണ് വെളളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് ബീച്ച് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
വെളളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വല വീശി മീന്‍ പിടിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് കടപ്പുറത്തെത്തിയ മറ്റു മത്സ്യത്തൊഴിലാളികളാണ് മുഹമ്മദ്കുഞ്ഞിയെ കരയോട് ചേര്‍ന്ന് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വലവീശി മീന്‍ പിടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടതാണെന്ന് സംശയിക്കുന്നു. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഭാര്യ: റസിയ പുഞ്ചാവി. മക്കള്‍: റിയാസ്, ഇര്‍ഷാന, നുസൈബ, ഫയാസ്. മരുമക്കള്‍: മുനീര്‍ തൃക്കരിപ്പൂര്‍, ഫാരിസ് ചെറുവത്തൂര്‍. സഹോദരങ്ങള്‍: കൊത്തിക്കാല്‍ ഹസന്‍ഹാജി, അബ്ദുല്ല, ഫാത്തിമ, സൈനു, ആയിഷ.


No comments:
Post a Comment