ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന നാമജപയാത്രയ്ക്കിടെ നേരിയ സംഘര്‍ഷം. അധികൃതര്‍ക്ക് നിവേദനം നല്കാന് കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് പ്രതിഷേധക്കാരെ മന്ത്രിയുടെ കാറിന് മുന്നില്‍നിന്ന് നീക്കിയത്.[www.malabarflash.com]
മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ രാജ്യതലസ്ഥാനത്തുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ നിവേദനം നല്കാന് കേരള ഹൗസിനകത്തേക്ക് കടക്കാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തശേഷം കേരള ഹൗസിലെത്തിയ മന്ത്രി ഇ.പി ജയരാജന്റെ കാറാണ് ഇതിനിടെ തടഞ്ഞത്. പ്രതിഷേധക്കാര്‍ കാറില്‍ അടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഇവരെ നീക്കാന്‍ പോലീസ് ഇടപെട്ടതോടെയാണ് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായത്. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം മന്ത്രിമാര്‍ അടക്കമുള്ള കൂടുതല്‍ നേതാക്കള്‍ കേരള ഹൗസിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിവേദനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

No comments:
Post a Comment