കാസര്‍കോട്:: ജനാധിപത്യത്തിന്റെയും, വിജ്ഞാനത്തിന്റെയും പരീക്ഷണശാലകളാകേണ്ട സർവ്വകലാശാല ക്യാമ്പസുകളെ ഏകാധിപത്യം കൊണ്ട് നിശബ്ദമാക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ.[www.malabarflash.com]
വിദ്യാർത്ഥികളോട് മാടമ്പിസ്വഭാവം കാണിച്ച് സർവ്വകലാശാല ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണ്, വിദ്യാർത്ഥികളാണ് സർവ്വകലാശാലയുടെ അധിപൻമാർ, നിസ്സാര കാര്യങ്ങൾക്ക് പോലും വിദ്യാർത്ഥികളെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണം.
ചില നിക്ഷിപ്ത താൽപര്യക്കാരായ ഉദ്യോഗസ്ഥരുടെ കയ്യിൽ സർവ്വകലാശാല ഭരണം ഏൽപിച്ച് നിസംഗത തുടരുന്ന വി.സിയാണ് സർവ്വകലാശാലയിലെ നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും ഹക്കീം കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും സർവ്വകലാശാല പിന്തിരിയണമെന്നും, എകപക്ഷീയ തീരുമാനങ്ങൾ അവസാനിപ്പിച്ച് ജനാധിപത്യത്തെ മാനിക്കാൻ തയ്യാറാകണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു


No comments:
Post a Comment