ദേളി:സഅദിയ്യ ഹൈസ്കൂളിലെ വാര്‍ഷിക പരിപാടിയായ വര്ണോല്സവ്-18 സമാപിച്ചു. പത്തു ദിവസം നീണ്ടു നിന്ന വര്ണോല്സവില് ഇനാഗുറല്‍ സെഷന്, ഹാപ്പി ഫാമിലി,സ്പോര്‍ട്സ് ആന്റ് ഗെയിംസ്,ഫെസ്റ്റിവെല്‍,പ്രവര്‍ത്തി പരിചയ മേളകള്‍, അലുംനീ മീറ്റ്, ഗ്രാന്‍ഡ് ഫിനാലെ, ഹോണറിംഗ് സെറിമണി, വിദാഅ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.[www.malabarflash.com]
വര്ണോല്സവ് ചെയര്‍മാനും സ്കൂള്‍ മാനേജറുമായ ബഹു അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയെ ആദരിച്ചു.
വര്ണോല്സവ് ചെയര്‍മാനും സ്കൂള്‍ മാനേജറുമായ ബഹു അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയെ ആദരിച്ചു.
സയ്യിദ് ഹിബത്തുള്ള അഹ്സനി, പി.ടി.എ പ്രസിഡന്റ് ശാഫി കുബള, ബഷീര്‍ കല്ലങ്ങാടി, സ്വലാഹുദ്ധീന്‍ എലിമല, ജാബിര്‍ ആദൂര്‍,ശമീര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ക്ക് വര്ണോല്സവ് -18 സ്നേഹോപഹാരം നല്കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന് റസാ സഅദി കൊട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം സഅദി വിട്ടല്‍ ട്രോഫി വിതരണം നടത്തി.
നാഗേഷ് മാസ്റ്റര്‍ മല്ലം,അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി, ഉസ്മാന് മാസ്റ്റര്‍ ആദൂര്‍,സ്നേഹേഷ് മാസ്റ്റര്‍ മേല്പറബ്,ഫിറോസ് കോട്ട, ഫാസില്‍ സഅദി മലപ്പുറം,കെ.എം മുസ്തഫ തളിപ്പറമ്പ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി


No comments:
Post a Comment