ബേക്കല്‍: ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മറ്റി ആസ്ഥാന മന്ദിരമായ സേട്ടു സാഹിബ് സെന്റര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ഇതിനോട് ചേര്‍ന്നുള്ള ഹനീഫാ മൂസ മാസ്റ്റര്‍ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ ഇബ്രാഹിം പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു.
അഡ്വ: ഷമീര്‍ പയ്യനങ്ങാടി, എം.എ ലത്തീഫ്, മൊയ്തീന്‍കുഞ്ഞി കളനാട്, അസീസ് കടപ്പുറം, മുഹമ്മദ് മുബാറക് ഹാജി, സുബൈര്‍ പടുപ്പ്, അജിത്കുമാര്‍ ആസാദ്, എല്‍.സുലെഖ, റഹീം ബണ്ടിച്ചാല്‍, പി.കെ അബ്ദുറഹിമാന് മാസ്റ്റര്‍, കപ്പണ മുഹമ്മദ് കുഞ്ഞി, റിയാസ് അമലടുക്കം, കെ.കെ അബ്ദുള്‍ ഖാദര്‍, അബ്ദുള്ള ബില്‍ടെക് എന്നിവര്‍ സംസാരിച്ചു


No comments:
Post a Comment