ഉദുമ: കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറുന്ന 100 ഏക്കര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. ഉദുമ ടെക്സ്റ്റയില്‍ മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.[www.malabarflash.com]
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. നിക്ഷേപകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ല. നിക്ഷേപം സുരക്ഷിതമായിരിക്കും.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. നിക്ഷേപകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ല. നിക്ഷേപം സുരക്ഷിതമായിരിക്കും.
പിണറായിയില്‍ അത്യാധുനിക ടെക്സ്റ്റയില്‍ കേന്ദ്രം സ്ഥാപിക്കും.പ്രതിദിനം 18000 മീറ്റര്‍ തുണി ഇവിടെ ഉദ്പാദിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വ്യാവസായിക ഉല്പാദന വര്‍ധനയ്ക്കും അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിനുമുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പൂട്ടിക്കിടക്കുന്ന മുഴുവന്‍ കൈത്തറി യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കും.
സ്കൂള്‍ കുട്ടികള്‍ക്കാവശ്യമായ യൂണിഫോമിന്റെ 35 ശതമാനം മാത്രമേ ഖാദി മേഖലയില്‍ നിന്ന് ലഭിക്കുന്നുള്ളു.അടുത്തവര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മുഴുവന്‍ യുണിഫോമും ഖാദി മേഖലയില്‍ ഉദ്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കൈത്തറി മേഖലയില്‍ നിയമാനുസൃതം നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിപോലും ലഭിക്കുന്നില്ല. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


No comments:
Post a Comment