മട്ടന്നൂർ ∙ ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ അഞ്ച് മുതൽ പൊതുജനങ്ങൾക്ക് അനുമതി. 12വരെ ദിവസവും പകൽ 10 മുതൽ 4വരെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുക.[www.malabarflash.com]
സന്ദർശകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കയ്യിൽ കരുതണമെന്ന് കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു.
ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം.
ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം.
ടെർമിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനിയങ്ങളോ അനുവദിക്കില്ല. സന്ദർശകർ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാൽ അധികൃതർ പറഞ്ഞു.

No comments:
Post a Comment