താനൂർ: മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നു പോലീസ്. പ്രതി വിദേശത്തുനിന്നെത്തിയതു രണ്ടു ദിവസത്തെ അവധിയെടുത്താണ്.[www.malabarflash.com]
മരണം ഉറപ്പാക്കാൻ സവാദിന്റെ കഴുത്തുമുറിച്ചത് ഭാര്യ സൗജത്താണെന്നും പോലീസ് അറിയിച്ചു. പ്രതിയായ യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കുന്നതിനാണു കൊലനടത്തിയതെന്നു സൗജത്ത് മൊഴി നൽകി. താനൂർ അഞ്ചുടിയിലെ പൗറകത്ത് സവാദിനെ വ്യാഴാഴ്ച പുലർച്ചെയാണു കൊലപ്പെടുത്തിയത്.
മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സൗജത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗജത്തും സുഹൃത്തും ചേർന്നാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സുഹൃത്തിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. തലയിൽ ഗുരുതര ക്ഷതങ്ങളേറ്റ സവാദിന്റെ കഴുത്തിലും നെഞ്ചിലുമായി എട്ടിടത്തു കത്തികൊണ്ടു വരഞ്ഞിട്ടുണ്ട്. ദേഹത്തു രക്തം തെറിച്ചു മകൾ ഉണർന്നപ്പോൾ കൊലയാളി കടന്നുകളഞ്ഞു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നും വീട്ടിൽ വൈദ്യുതി മുടങ്ങിയതിനാൽ മുഖം തിരിച്ചറിയാനായില്ലെന്നും 10 വയസ്സുകാരിയായ മകൾ പോലീസിനു മൊഴി നൽകി.
വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയ്പ്പോള് വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.

No comments:
Post a Comment