കോഴിക്കോട്: മടപ്പള്ളി ഗവ. കോളജ് യൂണിയൻ ഭാരവാഹികൾക്കും എസ്എഫ്ഐ പ്രവർത്തകർക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ സജിത്ത് ലാൽ, തോട്ടക്കര ശ്രീജിത്ത്, കിഷോർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ശനിയാഴ്ച രാത്രി 7.15ന് ആണ് ആക്രമം. കുറ്റ്യാടി വടയത്തിന് അടുത്തുള്ള പൊയിൽ മുക്കിൽ ഇവർ സഞ്ചരിച്ച ബൈക്ക്, മൂന്ന് ബൈക്കിലായി എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കോളജ് യൂണിയൻ ഭാരവാഹിയായ വേളം കാക്കുനിയിലെ സായൂജിന്റെ വീട്ടിൽ പോയി കുറ്റ്യാടിയിലേക്ക് തിരിച്ചു വരുന്പോഴായിരുന്നു ആക്രമണം.
വെട്ടേറ്റ വിദ്യാർഥികൾ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നു പേരെയും കുറ്റാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment