മുംബൈ: മദ്യപിച്ച് ബഹളംവച്ചതിനും പോലീസുകാരെ ആക്രമിച്ചതിനും മൂന്ന് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാതിരാത്രിയില്‍ നടുറോഡില്‍ നിന്ന് വാക് തര്‍ക്കത്തിലേര്‍പ്പെട്ട യുവതികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പോലീസുകാര്‍ക്ക് നേരെ തിരിഞ്ഞതും ആക്രണത്തിന് മുതിര്‍ന്നതും. കൂടെയുണ്ടായിരുന്ന ഒരു യുവതി ഇപ്പോഴും ഒളിവിലാണ്.[www.malabarflash.com]
ഏതോ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് സുഹൃത്തുക്കളായ നാല് യുവതികള്‍ രാത്രി രണ്ട് മണിയോടെ പൊതുനിരത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ബഹളം ആളുകള്‍ ചുറ്റുംകൂടുന്ന അവസ്ഥ വരെയെത്തി. ഈ സാഹചര്യത്തിലാണ് രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഒരു വനിതാപോലീസിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം യുവതികളെ അനുനയിപ്പിച്ച് ശാന്തരാക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ഇവര്‍ പോലീസിന് നേരെ തിരിഞ്ഞ് ആക്രമണത്തിന് മുതിര്‍ന്നത്.
സംഭവം കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവതികള്‍ ചേര്‍ന്ന് പോലീസുകാരിലൊരാളുടെ ബാറ്റണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും യൂണിഫോമില്‍ പിടിച്ചുനോക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. തുടര്‍ന്ന് മംമ്താ മെഹര്‍, അലീഷാ പിള്ള, കമാല്‍ ശ്രീവാസ്തവ എന്നീ യുവതികളെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റിയത്. എന്നാല്‍, ജെസ്സി ഡികോസ്റ്റ എന്ന യുവതി രക്ഷപെടുകയായിരുന്നു.

No comments:
Post a Comment