ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പിതൃ സഹോദരന്റെ ഭാര്യയെയും കാണാതായെന്ന് പരാതി. മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും കടവന്ത്രയില്‍ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസ് സംഘം ഇവിടേയ്ക്ക് തിരിച്ചു.[www.malabarflash.com]
ഇവര്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവര്‍ മധുരയിലേക്ക് ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥി കടവന്ത്രയില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

വിദ്യാര്‍ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പോലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

No comments:
Post a Comment