ചെറുതോണി: കളിക്കുന്നതിനിടെ ടിവി മറിഞ്ഞ് ദേഹത്തുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവലപുറത്ത് ടി.ജെ. രതീഷിന്റെ മകൻ ജയകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.[www.malabarflash.com]
വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ടിവി മറിഞ്ഞ് ദേഹത്തുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി. മാതാവ് അർച്ചന. ഏക സഹോദരി പ്രിയ(മൂന്ന്).

No comments:
Post a Comment