തിരുവനന്തപുരം : വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പോസ്റ്റിട്ടതിനെതിരെ ഡിജിപിക്ക് പരാതി നൽകി.[www.malabarflash.com]
പോലീസ് ആസ്ഥാനത്ത് നേരിട്ട് ഡിജിപിയെ കണ്ട ശേഷമാണ് ഷാഹിദാ കമാൽ പരാതി കൈമാറിയത്. പരാതി അന്വേഷിക്കുന്നതിനായി സൈബർ സെല്ലിന് ഡിജിപി കൈമാറിയതായും ഷാഹിദാ കമാൽ അറിയിച്ചു.
മുസ്ലിം പേഴ്സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ എന്ന പേരിൽ ഒരു പ്രമുഖ ചാനലിൽ ഒരു രാഷ്ട്രീയ പാർട്ടിയെ ന്യായീകരിച്ച് അഭിപ്രായ പ്രകടനം നടത്തി എന്ന വിധത്തിലാണ് ഫോട്ടോ തെറ്റായി പ്രചരിപ്പിക്കുന്നത്. തന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ പദവി രേഖപ്പെടുത്തി താൻ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഷാഹിദാ കമാൽ പരാതിയിൽ വ്യക്തമാക്കി.
ഉയർന്ന പദവിയിലിരിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാനുമുളള നീക്കം നടത്തുന്നവരാണ് പോസ്റ്റിനു പുറകിലെന്നും ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുളള മാതൃകാപരമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും ഷാഹിദാ കമാൽ ഡിജിപിയോട് ആവശ്യപ്പെട്ടു.

No comments:
Post a Comment