മലപ്പുറം: ബൈക്കിനു പിന്നിൽ കാറിടിച്ചു യാത്രക്കാരൻ മരിച്ചു. കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിനു കേസ്. വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ വാഴക്കാട് ചീനക്കുഴി ആസിഫാണ് (23) മരിച്ചത്.[www.malabarflash.com]
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വാഴക്കാട് കുറ്റിയോട്ട് മുബഷിറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻവൈരാഗ്യത്തെ തുടർന്ന് മനഃപൂർവം കാറിടിപ്പിച്ചതാണെന്ന ആസിഫിന്റെ പിതാവിന്റെ പരാതിയെത്തുടർന്നാണ് കാർ ഡ്രൈവർ തിരുവല്ലൂർ സ്വദേശി അബ്ദുൽ ഖാദറിനെതിരെ വധശ്രമത്തിനു കേസെടുത്തത്. തിരച്ചിൽ ആരംഭിച്ചു.
പരുക്കേറ്റ മുബഷിറിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് ആസിഫ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അബ്ദുൽ ഖാദറും മുബഷിറും തമ്മിൽ മുൻപ് സംഘർഷമുണ്ടായപ്പോൾ മുബഷിറിനെ കൊലപ്പെടുത്തുമെന്ന് അബ്ദുൽ ഖാദർ ഭീഷണി മുഴക്കിയിരുന്നതായി ആസിഫിന്റെ പിതാവ് മൊഴി നൽകിയിട്ടുണ്ട്.

No comments:
Post a Comment