മണ്ണാർക്കാട്: പി.കെ. ശശി എംഎൽഎക്കെതിരായ ലൈംഗികാതിക്രമ പരാതി സിപിഎമ്മിനെ വെട്ടിലാക്കിയതിനു പിന്നാലെ പാർട്ടിയിൽ വീണ്ടും പീഡന വിവാദം. യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മണ്ണാർക്കാട് കൊടക്കാട് മാട്ടായി വീട്ടിൽ വിജീഷ് (28) ആണ് അറസ്റ്റിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കോട്ടോപ്പാടം മേഖലാ സെക്രട്ടറിയുമാണ്. ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകൽ പോലീസ് വിജീഷിനെ അറസ്റ്റ് ചെയ്തത്.

പീഡിപ്പിച്ചതായി കോട്ടോപ്പാടം സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിലാണ് അറസ്റ്റ്. വർഷങ്ങളായി ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായ അസ്വാരസ്യത്തെതുടർന്ന് വിജീഷ് ഇവരുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പരാതി നല്കിയതെന്നു പോലീസ് പറഞ്ഞു.
പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുന്നതുൾപ്പടെയുള്ള നടപടികൾക്കുശേഷമാണ് അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടത്. ഇതോടെ മണ്ണാർക്കാട് മേഖലയിൽ സിപിഎമ്മിനകത്തുണ്ടായ പീഡനപരാതികൾ പാർട്ടിയെ നാണക്കേടിലേക്കു തള്ളിവിടുകയാണ്.

പി.കെ. ശശിക്കെതിരെയുള്ള പാർട്ടിപ്രവർത്തകയുടെ പരാതിയിൽ പാർട്ടി അന്വേഷണകമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ യുവതി പോലീസിൽ പരാതി നൽകിയതും അറസ്റ്റ് ഉണ്ടായതും.

No comments:
Post a Comment