പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടു കിലോ ഹാഷിഷുമായി യുവതി അറസ്റ്റിൽ. പിടികൂടിയ ഹാഷിഷിന് എട്ടുകോടി രൂപ മൂല്യമുണ്ട്. തമിഴ്നാട് നാഗർകോവിൽ സ്വദേശിനി സിന്ധുജയെയാണ് എക്സൈസ് ഇന്റലിജൻസ് സംഘം രഹസ്യവിവരത്തെത്തുടർന്ന് പിടികൂടിയത്.[www.malabarflash.com]
തൃശൂർ ഭാഗത്തേക്കു കൊണ്ടുപോകുകയായിരുന്നു ഹാഷിഷെന്നു ഇവർ മൊഴി നല്കിയിട്ടുണ്ട്. പൊന്നാനി, ചാവക്കാട് മേഖലയിലെ ഹാഷിഷ് കച്ചവടക്കാർക്കു നല്കാനായാണ് ഇതു കടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
തൃശൂർ ഭാഗത്തേക്കു കൊണ്ടുപോകുകയായിരുന്നു ഹാഷിഷെന്നു ഇവർ മൊഴി നല്കിയിട്ടുണ്ട്. പൊന്നാനി, ചാവക്കാട് മേഖലയിലെ ഹാഷിഷ് കച്ചവടക്കാർക്കു നല്കാനായാണ് ഇതു കടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.

No comments:
Post a Comment