ഉദുമ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇന്‍സൈറ്റ് വിദ്യാഭ്യാസ പദ്ധതി വളരെ കാലോചിതമായ പദ്ധതിയാണെന്ന് എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി മാനേജര്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ പറഞ്ഞു.[www.malabarflash.com]
ഈ പദ്ധതി വിജയിപ്പിക്കുകയെന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്നും ഇതിന് മുന്നിട്ടിറങ്ങിയ ജില്ലാ കമ്മിറ്റിയെ മുക്തകണ്ഠം പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സൈറ്റ് വിദ്യാഭ്യാസ പദ്ധതി ആര്.പി സെലക്ഷന് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദുമ പടിഞ്ഞാറ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ നടന്ന ക്യാംപിന് കേന്ദ്ര സര്‍വ്വകലാശാല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ: മുസ്തഫ, റിസേര്‍ച്ച് സ്കോളര്‍ ബാസിം ഗസ്സാലി എന്നിവര്‍ നേതൃത്വം നല്കി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്യാംപ് വൈകുന്നേരം അഞ്ച് മണിവരെ നീണ്ടു നിന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, സെക്രട്ടറി ഹുസൈന് തങ്ങള്‍ മാസ്തിക്കുണ്ട്, ഹാഷിം ദാരിമി ദേലംപാടി, ഹമീദ് ഫൈസി കൊല്ലംപാടി, അഷ്റഫ് മൗലവി മര്‍ദ്ദള, മുസ്തഫ ഹുദവി തിരുവട്ടൂര്‍, ജാബിര്‍ ഹുദവി ചാനടുക്കം, അബ്ദുല്‍ റഹ്മാന് ഹുദവി തൊട്ടി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
നൂറോളം പേര് പങ്കെടുത്ത സെലക്ഷന് ക്യാംപില്‍ നിന്ന് ആദ്യഘട്ടം ഇരുപത്തിയേഴ് പേരെ തെരഞ്ഞെടുത്തു.


No comments:
Post a Comment