കണ്ണൂര്‍: വ്രതമെടുത്ത് ശബരിമല കയറാന്‍ തയാറാണെന്നു പ്രഖ്യാപിച്ച കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തിനുനേരേ ഭീഷണി തുടരുന്നു. തീരുമാനത്തില്‍നിന്ന് എന്തുവന്നാലും പിന്നാക്കംപോകില്ല. വിശ്വാസി എന്ന നിലയില്‍ മലകയറാന്‍ തയാറാകുന്നവരെ എതിര്‍ത്താല്‍ വിശ്വാസസമൂഹം അതിനെതിരേ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞു.[www.malabarflash.com]
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണുമെന്നു രേഷ്മ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇവര്‍ക്കെതിരേ പ്രതിഷേധം തുടങ്ങിയതും. "കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തന്റെ വീട്ടിലെത്തിയവരെല്ലാം മദ്യലഹരിയിലായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവര്‍ വീടിനു മുന്നില്‍ തുടര്‍ന്നു. സാഹചര്യം അത്ര പന്തിയല്ലെന്നു മനസിലായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി സംസാരിച്ചശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്"- രേഷ്മ പറഞ്ഞു.
ഇവര്‍ക്കൊപ്പം മൂന്നു യുവതികള്‍കൂടി ശബരിമലയ്ക്കു പോകാന്‍ ഒരുങ്ങുന്നതായാണു വിവരം.
മത്സ്യവും മാംസവും ഉപേക്ഷിച്ച്, ഭര്‍ത്തൃ സാമീപ്യത്തില്നിന്നകന്നാണ് അയ്യപ്പദര്‍ശനത്തിനായി രേഷ്മ തയാറെടുക്കുന്നത്. വര്‍ഷങ്ങളായി മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ടെന്നു രേഷ്മ പറയുന്നു. സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നു രേഷ്മ കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

വലിയ പിന്തുണയാണ് ജനങ്ങളില്‍നിന്ന് ലഭിക്കുന്നത്. കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താന്‍ കമ്യൂണിസ്റ്റ് അനുഭാവിയാണ് എന്നാല്‍ മതത്തിന്റെ കര്യത്തില്‍ അന്ധവിശ്വാസി അല്ലെന്നും പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ആവശ്യപ്പെടാനാണു രേഷ്മയുടെ കുടുംബത്തിന്റെ തീരുമാനം.

No comments:
Post a Comment