ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ നിന്ന് സഅദി, അല്‍ അഫ്ളലി ബിരുദം കരസ്ഥമാക്കിയ പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
കാഞ്ഞങ്ങാട് ടൗണ്‍ യൂത്ത് സ്ക്വയറില്‍ നടന്ന രൂപീകരണ കണ്വെന്ഷന് ഹസന് സഅദി അല്‍ അഫ്ളലി പുഞ്ചാവി യുടെ അദ്ധ്യക്ഷതയില്‍ എം.യൂ.എസ് ജില്ലാ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉല്‍ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണം നടത്തി. കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി പാറപ്പള്ളി ഇസ്മാഈല്‍ സഅദി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ദുല്‍ റഹ്മാന് സഅദി പുഞ്ചാവി സ്വാഗതവും സുബൈര്‍ സഅദി തൈക്കടപ്പുറം നന്ദിയും പറഞ്ഞു.
അബ്ദുല്‍ റഹ്മാന് സഅദി പുഞ്ചാവി സ്വാഗതവും സുബൈര്‍ സഅദി തൈക്കടപ്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി.സി.അബ്ദുല്ലാഹി സഅദി ( പ്രസിഡന്റ്) ജഅ്ഫര്‍ സാദിഖ് തങ്ങള്‍, അബ്ദുല്‍ റഷീദ് സഅദി ബല്ലാകടപ്പുറം, ഹസന് സഅദി പുഞ്ചാവി (വൈസ് പ്രസിഡന്റ് ), സുബൈര്‍ സഅദി തൈക്കടപ്പുറം (ജനറല്‍ സെക്രട്ടറി), സാജിദ് സഅദി പുഞ്ചാവി, മുഹ്യിദ്ദീന് സഅദി പഴയകടപ്പുറം, റാഷിദ് സഅദി ഫലാഹ് (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ റഹ്മാന് സഅദി പുഞ്ചാവി (ട്രഷറര്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിത്താരി, അബ്ദുല്‍ റഹ്മാന് സഅദി ബല്ലാകടപ്പുറം, ഇബ്രാഹിം സഅദി ആ.സി, അഷ്റഫ് സഅദി ബല്ലാകടപ്പുറം, അബ്ദുല്‍ റഹ്മാന് സഅദി ബാവാ നഗര്‍ (വര്‍ക്കിംഗ് മെമ്പര്‍)


No comments:
Post a Comment