മുംബൈ: പൂജാ ചടങ്ങിനിടെ കിണറ്റില്‍ വീണ് രണ്ടു സ്ത്രീകളും മൂന്നു വയസുകാരിയും മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ സബര്‍ബന്‍ വിലെ പാര്‍ലെയില്‍ ചൊവ്വാഴ്ച വൈകിട്ട് 6.30 നായിരുന്നു അപകടം. [www.malabarflash.com]
മാധവി പാണ്ഡെ(55) ഇവരുടെ മകള്‍ രേണു യാദവ്(25), ദിവ്യ(3) എന്നിവരാണ് മരിച്ചത്.
ചടങ്ങ് നടക്കുന്നതിനിടെ സമീപത്തുള്ള കിണറിനു മുകളിലെ ഗ്രില്ലിലിരുന്നവരാണ് ഗ്രിൽ പൊട്ടിയതിനെ തുടര്‍ന്ന് കിണറ്റിലേക്ക് വീണത്. 14 പേര് കിണറ്റിലേക്ക് വീണതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 11 പേരെ രക്ഷപ്പെടുത്തി. മൂന്നു പേര്‍ക്ക് അപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
രണ്ടു സ്ത്രീകളെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. രണ്ടു കുട്ടികളെ അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചില്‍ നടത്തുന്നതിനുമായി ദുരന്തനിവാരണസേനയുടെ സഹായം തേടി. കിണറില്‍ വീണ എല്ലാവരേയും പുറത്തെത്തിച്ചതായി സേന അറിയിച്ചു.
ഇരുപത്തഞ്ചോളം പേര് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മാത്രം പങ്കെടുക്കുന്ന പൂജയാണിത്. കുട്ടികളുടെ ആയുര്‍ ദൈര്ഘ്യത്തിനായി വര്‍ഷങ്ങളായി നടത്തിവരുന്ന പൂജയില്‍ കുട്ടികളുള്ള സ്ത്രീകള്‍ 36 മണിക്കൂര്‍ ഉപവാസമനുഷ്ഠിച്ചതിനു ശേഷമാണ് പങ്കെടുക്കുക.

No comments:
Post a Comment