ഷാർജ: കാസർകോട് ജില്ലക്കാരുടെ യുഎയിലെ കുട്ടായ്മയായ ശക്തി കാസർകോടിന്റെ പൊന്നോണം 2018 ഇന്ത്യൻ അസോസിഷൻ ഷാർജയിലെ കമ്മ്യുണിറ്റി ഹാളിൽ ആഘോഷിച്ചു.[www.malabarflash.com]
ശക്തി കാസറഗോഡ് പ്രസിഡണ്ട് എ.വി.കുമാരൻ ഉദുമയുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ അസോസിഷൻ ഷാർജയുടെ പ്രസിഡണ്ട് ഇ.പി.ജോൺസൻ ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലശേരി, ട്രഷറർ ബാലകൃഷ്ണൻ കെ തച്ചങ്ങാട്, ആശ്രയ ചാരിറ്റിബിൾ ചെയർമാൻ നാരായണൻ നായർ ശക്തി കാസറകോട് ജനറൽ സെക്രട്ടറി സതീശൻ കാസർകോട്, പൊന്നോണം 2018 ജനറൽ കൺവീനർ കുഞ്ഞിരാമൻ ചുള്ളി, ഫൈനാൻസ് കൺവീനർ കുഞ്ഞികൃഷ്ണൻ ചിമേനി, പോഗ്രാം കൺവീനർ സുരേഷ് കാശി, രാമകൃഷ്ണൻ പെരിയ, വനിതാ വിംഗ് പ്രസിഡണ്ട് സ്വപ്ന ശ്രീജിത്ത് തുടങ്ങിയർ സംസാരിച്ചു.
ചടങ്ങിൽ എസ്സ് എസ്സ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾകളെ സ്കോളസ്റ്റിക് അവാർഡ് നൽകി നൽകി അനുമോദിച്ചു. ശക്തി കാസർകോട് ട്രഷറർ ബാലകൃഷണൻ ഇടുവുങ്കാൽ നന്ദി പറഞ്ഞു.
തുടർന്ന് രതിഷ് കണ്ടെടുക്കത്തിന്റെ ഗാനമേളയും ശക്തി കുടുംബങ്ങളിലെ കൂട്ടുകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


No comments:
Post a Comment