കാസർകോട്: ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേന്ദ്ര സർവകലാശാല പുറത്താക്കിയ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്റർനാഷനൽ റിലേഷൻസ് വിഭാഗം ഒന്നാം വർഷ എംഎ വിദ്യാർഥി അഖിൽ തായത്താണ് ക്യാംപസിൽ വച്ചു തന്നെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.[www.malabarflash.com]
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ അപകടനില തരണം ചെയ്തു.
വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ തുടങ്ങിയവരുടെ പേരുകൾ പരാമർശിച്ച് അഖിൽ എഴുതിയ ആത്മഹത്യാക്കുറിപ്പു ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയാണ് അഖിൽ തായത്ത്. വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാംപസിനുള്ളിൽ സമരം ചെയ്യുകയാണ്.
ചൊവ്വാഴ്ച രാവിലെ എട്ടാനാണു സംഭവം. ക്യാംപസിനുള്ളിലെ ഹെലിപാഡിനടുത്തു വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സമീപത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികളാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടാനാണു സംഭവം. ക്യാംപസിനുള്ളിലെ ഹെലിപാഡിനടുത്തു വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സമീപത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികളാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
സർവകലാശാല അധികൃതരെ അധിഷേപിച്ചു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടെന്നു കാണിച്ചാണു അഖിലിനെ കഴിഞ്ഞ ജൂലൈയിൽ പുറത്താക്കിയത്. എന്നാൽ പോസ്റ്റൽ അധ്യാപകരുടെയോ അധികൃതരുടെയോ പേരു പരാമർശിച്ചിരുന്നില്ല. അഖിലിനെ തിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നവംബറിൽ നടക്കുന്ന പരീക്ഷ എഴുതാനുള്ള അവസരം പോലും ഇല്ലാതാക്കിയെന്നും വിദ്യാർഥികൾ പറയുന്നു.
വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്യാംപസിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.


No comments:
Post a Comment