മാനന്തവാടി: മദ്യം കഴിച്ചതിനെ ത്തുടർന്ന്ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. വെള്ളമുണ്ട വാരാന്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ പട്ടികജാതി കോളനിയിലെ തിക്നായി(65), മകൻ പ്രമോദ്(32), തിക്നായിയുടെ സഹോദരിയുടെ മകൻ പ്രസാദ്(36)എന്നിവരാണു മരിച്ചത്.[www.malabarflash.com]
മന്ത്രവാദ ചികിത്സകനാണു തിക്നായി. ബുധനാഴ്ച മാനന്തവാടിയിൽനിന്നു ചികിത്സയ്ക്കെത്തിയവരാണ് ഇദ്ദേഹത്തിനു മദ്യം നൽകിയത്. ചികിത്സയ്ക്കു ശേഷം മദ്യം കഴിച്ച തിക്നായി മുറ്റത്ത് കുഴഞ്ഞുവീണു. ഹൃദയാഘാതമാണെന്നു കരുതിയ ബന്ധുക്കൾ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

തിക്നായിയുടെ സംസ്കാരത്തിനുള്ള ഒരുക്കത്തിനിടെ വീട്ടിൽ കുപ്പിയിൽ അവശേഷിച്ച മദ്യം കഴിച്ചതിനു പിന്നാലെയാണ് പ്രമോദും പ്രസാദും കുഴഞ്ഞുവീണത്. രാത്രിയോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പ്രമോദും വൈകാതെ പ്രസാദും മരിച്ചു.
പാർവതിയാണ് തിക്നായിയുടെ ഭാര്യ. മറ്റു മക്കൾ: വിനോദ്, ശാരദ, രാജു. മരുമക്കൾ: ബിന്ദു, സനിത, ശിവൻ. പ്രമോദ് അവിവാഹിതനാണ്. കോളനിയിലെ മാധവൻ-കല്യാണി ദന്പതികളുടെ മകനാണ് പ്രസാദ്. ഭാര്യ: ശ്രീജ. മക്കൾ: ഋഷികേശ്, ഋദ്വേത്.

No comments:
Post a Comment