Latest News

ട്രിപ്പ് പോകാൻ വിസമ്മതിച്ചു; തിരൂരിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

മലപ്പുറം: വെട്ടം പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40) ആണ് മരിച്ചത്. [www.malabarflash.com]

പറവണ്ണ അങ്ങാടിയിൽ ചൊവ്വ രാത്രി ഏഴരയോടെയാണ് സംഭവം. യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാൽ യാസീൻ ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇയാൾ നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതിയാണ്.

യാസീനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകർത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. യാസീനെ നാട്ടുകാർ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.