Latest News

കാസര്‍കോട്ടേക്കുളള കെഎസ്ആര്‍ടിസി ബസ്സിന്റെ ഡ്രൈവറെ ആക്രമിച്ച സംഘം ബസിന്റെ താക്കോല്‍ തട്ടിയെടുത്തു; സ്ത്രീകളും വിദ്യാര്‍ഥിനികളുമടക്കം അറുപതോളം യാത്രക്കാര്‍ എറണാകുളത്ത് കുടുങ്ങി കിടക്കുന്നു

കൊച്ചി: പാലായില്‍ നിന്ന് കാസര്‍കോട്ടേക്കുളള കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസിന്റെ ഡ്രൈവറെ ആക്രമിച്ച അക്രമികള്‍ ബസിന്റെ താക്കോല്‍ തട്ടിയെടുത്തു. എറണാകുളം കലൂരില്‍ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.[www.malabarflash.com] 

ബസ് കാറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് കാര്‍ യാത്രക്കാര്‍ ഡ്രൈവറെ ആക്രമിച്ചത്. അക്രമി സംഘം താക്കോല്‍ തട്ടിയെടുത്തതോടെ സ്ത്രീകളും വിദ്യാര്‍ഥിനികളുമടക്കം അറുപതോളം യാത്രക്കാരാണ് പെരുവഴിയില്‍ കുടുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.