അബുദാബി: യുഎഇയിൽ 100 ദിർഹത്തിന്റെ പുതിയ നോട്ട് ചൊവ്വാഴ്ച മുതൽ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും. സുരക്ഷയെ മുൻ നിർത്തിയുള്ള മാറ്റങ്ങളോടെയാണ് യുഎഇ സെൻട്രൽ ബാങ്ക് ഈ നോട്ട് പുറത്തിറക്കുന്നത്.[www.malabarflash.com]
പഴയനോട്ട് വിപണിയിലിരിക്കെ തന്നെയാണ് പുതിയ നോട്ടും പ്രാബല്യത്തിൽ വരുന്നത്. ഇരു നോട്ടുകളും ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കാമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
പുതിയ നോട്ടിന്റെ മുൻവശത്താണ് പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്. ഇടതു ഭാഗത്ത് താഴെയായാണ് ഈ മാറ്റം ദൃശ്യമാവുക. ഇതിൻ പ്രകാരം നോട്ട് മുകളിൽ നിന്ന് താഴേക്കോ താഴെ നിന്ന് മുകളിലേക്കോ ചലിപ്പിക്കുമ്പോൾ (ടിൽറ്റ്) ഈ ഭാഗത്ത് നോട്ടിന്റെ നിറം പച്ചയിൽ നിന്ന് നീലയാവുകയും ഇവിടെ ഒരു നീല വര പ്രത്യക്ഷപ്പെടുകയും ചെയ്യും.
ഇതിനു പുറമേ നോട്ടിൽ നിന്ന് കനംകുറഞ്ഞ വെള്ളി പാളിയും വലതു ഭാഗത്ത് താഴെയായി 100 എന്ന് മൂല്യം രേഖപ്പെടുത്തിയിരുന്നതും, പുതിയ നോട്ടിൽ ഒഴിവാക്കിയിട്ടുണ്ട്. കള്ളനോട്ടുകൾ തടയുന്നതിനാണ് പുതിയ മാറ്റങ്ങളെന്നാണ് വിശദീകരണം. 2017ൽ മേയ് മാസത്തിൽ അജ്മാനിൽ മാത്രം 20 മില്യൺ ഡോളർ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങൾക്കൂടി മുൻനിർത്തിയാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ നീക്കം.

No comments:
Post a Comment