Latest News

അമ്മയുടെ കൈയില്‍നിന്നും കുരങ്ങന്‍ തട്ടിയെടുത്ത കുഞ്ഞിനെ വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

ആഗ്ര: അമ്മയുടെ കൈയില്‍നിന്നും കുരങ്ങന്‍ തട്ടിയെടുത്ത കുഞ്ഞിനെ വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ആഗ്ര മൊഹല്ലാകച്ച്ഹേറയിലെ വിജയ്നഗര്‍ കോളനിയിലാണ് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.[www.malabarflash.com]

12 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മ മുലയൂട്ടുന്നതിനിടെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്.  കുഞ്ഞിന്റെ അമ്മയുടെ കരച്ചില്‍കേട്ടെത്തിയ വീട്ടുകാരും ബന്ധുക്കളും കുരങ്ങനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍നിന്നാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആഗ്രഹയിലെ വിജയ്നഗര്‍ കോളനിയില്‍ കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണെന്ന പരാതികള്‍ക്കിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ട സംഭവമുണ്ടായിരിക്കുന്നത്. വീടുകളുടെ ടെറസിലും മറ്റും ഓടിനടക്കുന്ന കുരങ്ങന്മാര്‍ ഏതുസമയവും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുന്നത് പതിവാണെന്നാണ് പ്രദേശവാസികളുടെ പരാതി. കുരങ്ങന്മാര്‍ ആളുകളെ ആക്രമിക്കുന്നതും, ഭക്ഷണസാധനങ്ങള്‍ തട്ടിയെടുക്കുന്നതും സ്ഥിരംസംഭവമാണെന്നും ഇവര്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.