കോൽക്കത്ത: പശ്ചിമ ബംഗാളിൽ സാംസ്കാരിക പരിപാടിക്കിടെ പോലീസുകാർ മോശമായി പെരുമാറിയതായി റിയാലിറ്റി ഷോ മത്സരാർഥിയും ഗായികയുമായ പെൺകുട്ടി.[www.malabarflash.com]
ബംഗാളിലെ വെസ്റ്റ് മിഡാനാപുരിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് തനിക്ക് നേരിട്ട ക്രൂരപീഡനം പെൺകുട്ടി വിവരിച്ചത്. മെഘ്ല ദാസ്ഗുപ്തയെന്ന പെൺകുട്ടിക്കാണ് ദുരവസ്ഥ നേരിട്ടത്.
വെസ്റ്റ് മിഡ്നാപുരിലെ ഡാന്റോൺ പോലീസ് സ്റ്റേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ പോലീസുകാരുടെ അരികലേക്കു നീങ്ങിനിൽക്കാൻ നിർദേശിച്ചെന്നും ഈ സമയം തനിക്ക് മോശം അനുഭവം നേരിട്ടെന്നും പെൺകുട്ടി പറയുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇരിക്കുമ്പോഴാണ് സംഘാടകർ തന്നോട് ഇക്കാര്യം നിർദേശിച്ചതെന്നും ഇവർ പറയുന്നു.
ഫാസ്റ്റ് നമ്പർ പാടാനും നൃത്തംചെയ്യാനും പോലീസുകാർ ആവശ്യപ്പെട്ടു. താൻ അവിടെനിന്നും ജീവനോടെ രക്ഷപെടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പെൺകുട്ടി ഫേസ്ബുക്കിൽ പറഞ്ഞു.

No comments:
Post a Comment