Latest News

മാണിക്കോത്ത് എ പി അബ്ദുള്ള മുസ്‌ലിയാര്‍ സമസ്ത കേന്ദ്ര മുശാവറ അംഗം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗമായി സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും, ജാമിഅ സഅദിയ്യ അറബിയ്യ വര്‍ക്കിംഗ് സെക്രട്ടറിയും, ശരീഅത്ത് കോളേജ് പ്രൊഫസറുമായ മാണിക്കോത്ത് എ പി അബ്ദുള്ള മുസ്‌ലിയാരെ തിരഞ്ഞെടുത്തു.[www.malabarflash.com]

പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന മുശാവറ യോഗമാണ് മാണിക്കോത്തിനെ 40 അംഗ മുശാവറയിലേക്ക് തിരഞ്ഞെടുത്തത്. 

23 വര്‍ഷത്തോളമായി ശരീഅത്ത് കോളേജ് മുദരിസും സ്ഥാപനത്തിന്റെ പ്രധാന സാരഥിയുമായി പ്രവര്‍ത്തിക്കുന്ന മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാര്‍ തളിപ്പറമ്പ് കുവ്വത്തുല്‍ ഇസ്ലാം അറബിക്കോളേജില്‍ നൂറുല്‍ ഉലമാ എം എ ഉസ്താദിനോടൊപ്പം മുദരിസായി സേവനം ചെയ്തിരുന്നു. ചേരൂര്‍, എരിയാല്‍, ബല്ലാകടപ്പുറം, ആദൂര്‍, ബാവക്കടപ്പുറം, പേരൂര്‍ എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയ അദ്ധേഹം പേരൂര്‍ മുദരിസായ കാലത്ത് എം എ ഉസ്താദിന്റെ ക്ഷണ പ്രകാരമാണ് സഅദിയ്യയില്‍ എത്തുന്നത്. 

നിരവധി ശഷ്യ സമ്പത്തുള്ള അബ്ദുള്ള മുസ്‌ലിയാര്‍ പഴയ കാലത്തെ പരമ്പര പ്രഭാഷണങ്ങളിലെ നിറ സാന്നിദ്ധ്യമാണ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.