Latest News

കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.[www.malabarflash.com]

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
ഷാജി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷാജി, വോട്ട് നേടാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു.

സുപ്രീം കോടതിയെ സമീപിക്കുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും  ഷാജി പ്രതികരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.