തൃശൂർ: തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹോദരന് സുഹൈല്‍ സ്വര്‍ണം പിടിച്ചുപറി കേസില്‍ ചാലക്കുടിയില്‍ അറസ്റ്റിൽ.[www.malabarflash.com]
പോട്ട ദേശീയപാതയില്‍ സ്വര്‍ണവുമായി കാറില്‍ പോയവരെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസിലാണ് സുഹൈല്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത സ്വര്‍ണം കണ്ണൂരില്‍നിന്നു കണ്ടെടുത്തു.
തടിയന്റവിട നസീറിന്റെ അഞ്ചു സഹോദരങ്ങളില്‍ ഒരാളാണ് സുഹൈല്‍. വിദേശത്തു നിന്നു നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതായി വിവരം ചോര്‍ന്നു കിട്ടിയ സുഹൈൽ ഈ വിവരം സുഹൃത്തുക്കളായ ഷാനവാസിനോടും മനാഫിനോടും പറഞ്ഞു.

ചാവക്കാട്ടെ ഗുണ്ടയായ വാവ ഷഫീഖാണ് സ്വര്‍ണം തട്ടിയെടുക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയുടേതായിരുന്നു കള്ളക്കടത്തു സ്വര്‍ണം. കാര്‍ യാത്രക്കാരെ ആക്രമിച്ച് അരക്കിലോ സ്വര്‍ണം തട്ടിയെടുത്തു കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റു.
കണ്ണൂര്‍ സ്വദേശികളായ ഷാനവാസ്, മനാഫ്, വയനാട് സ്വദേശി സുജിത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുമ്പോള്‍ പരാതി ഉണ്ടാകില്ലെന്ന കണക്കുകൂട്ടിലായിരുന്നു കവര്‍ച്ചാ സംഘം. എന്നാൽ കാറിലുണ്ടായിരുന്ന യുവാക്കള്‍ ചാലക്കുടി പോലീസിനോട് സത്യം വെളിപ്പെടുത്തി പരാതി നല്‍കിയതോടെ കവര്‍ച്ചാ സംഘത്തിന്റെ കണക്കുകൂട്ടല്‍ പൊളിഞ്ഞു.
പട്ടാപകല്‍ പോട്ട ദേശീയപാതയില്‍ അപകടമുണ്ടാക്കി കാറിലുണ്ടായിരുന്നവരെ പുറത്താക്കി വണ്ടി തട്ടിയെടുത്തു. സ്വര്‍ണമെടുത്ത ശേഷം കാര്‍ ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഉപേക്ഷിച്ചു.

കവര്‍ച്ചാ സംഘം എത്തിയ രണ്ടു കാറുകളും തിരിച്ചറിഞ്ഞതോടെ കേസില്‍ വഴിത്തിരിവുണ്ടായി. ചാലക്കുടി ഡിവൈഎസ്പി സി.ആര്.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.

No comments:
Post a Comment