തൃപ്പൂണിത്തുറ: എറണാകുളം, തൃശൂർ ജില്ലകളിൽ നടന്ന എടിഎം കവർച്ചാക്കേസിൽ പിടിയിലായ രണ്ടു പ്രതികളെ കൊച്ചിയിൽ എത്തിച്ചു.[www.malabarflash.com]
ലോറി ഡ്രൈവറുടെ വേഷത്തിൽ കേരളത്തിലെത്തിയാണ് സംഘം കവർച്ച നടത്തുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകളാണ് സംഘം കവർച്ചയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഗ്യാസ് കട്ടിംഗ് വിദഗ്ധരായ രണ്ടുപേർ ആദ്യം എടിഎമ്മിലെത്തി മെഷീൻ ഗ്യാസ് കട്ടിംഗ് വഴി മുറിച്ചു മാറ്റുകയും തൊട്ടുപിന്നാലെ മറ്റുള്ളവർ കയറി പണം കവർച്ച ചെയ്യുകയുമാണ് രീതി. പിടിയിലായ പ്രതികളിൽ ഹനീഫ് ഗ്യാസ് കട്ടിംഗിൽ വിദഗ്ധനാണ്. മോഷ്ടിക്കുന്ന പണം നാട്ടിലെത്തി തുല്യമായി വീതിച്ചെടുക്കുകയാണ് പതിവെങ്കിലും ഹനീഫയ്ക്ക് ഒരുലക്ഷം രൂപ കൂടുതൽ നൽകിയെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.
ഒക്ടോബർ മൂന്നിനാണു നസീം, അസം, അലീം എന്നിവർ ലോറികളുമായി കേരളത്തിലേക്കു പുറപ്പെട്ടത്. സംഘം ബംഗളൂരുവിൽ ലോഡ് എടുക്കാൻ എത്തിയ സമയം സംഘത്തിലെ മറ്റുള്ളവരായ ഹനീഫ്, ഷെഹ്സാദ്, പപ്പി എന്നിവർ ഡൽഹിയിൽ നിന്നു വിമാന മാർഗം ബംഗളൂരുവിൽ എത്തി. തുടർന്ന് ആറുപേരും കേരളത്തിലേക്കു മൂന്നു ലോറികളിലായി പുറപ്പെട്ടു. പത്തനംതിട്ടയിലും കൊല്ലത്തും ലോഡ് ഇറക്കി ഇവർ കോട്ടയത്ത് ഒത്തുകൂടി.
മണിപ്പുഴയിൽ നിന്നു പിക്കപ് വാൻ മോഷ്ടിച്ച ശേഷം ഷെഹ്സാദ്, പപ്പി, നസീം എന്നിവർ പിക്കപ് വാനിൽ വെന്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ മോഷണശ്രമം നടത്തിയെങ്കിലും തൊട്ടടുത്ത കെട്ടിടത്തിലെ ആളുകൾ എഴുന്നേറ്റതിനെത്തുടർന്ന് കടന്നുകളഞ്ഞു. തുടർന്ന് എംസി റോഡ് വഴി കോലഞ്ചേരിയിൽ എത്തിയ ഇവർ ഇരുന്പനത്തെത്തി എസ്ബിഐ എടിഎം തകർത്ത് 25 ലക്ഷം രൂപ കവർന്നു.
എറണാകുളം ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിലും തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിലും നിന്നായി 36 ലക്ഷം രൂപ കവർന്ന ശേഷം ഹരിയാനയിലേക്ക് കടന്ന ആറു പ്രതികളിൽ ഹനീഫ് (37), രാജസ്ഥാൻ സ്വദേശിയായ നസീം (24) എന്നിവരെയാണ് അന്വേഷണസംഘം തൃപ്പൂണിത്തുറ സിഐ ഓഫീസിൽ എത്തിച്ചത്.
ഇവരെ ശനിയാഴ്ച തൃപ്പൂണിത്തുറ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ശനിയാഴ്ചതന്നെ അപേക്ഷ സമർപ്പിക്കുമെന്ന് തൃപ്പൂണിത്തുറ സിഐ ടി.ഉത്തംദാസ് പറഞ്ഞു.
മുഖ്യപ്രതി പപ്പി മിയോ (32)യുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇയാളിപ്പോൾ ഡൽഹിയിലായതിനാൽ ബുധനാഴ്ചയേ കേരളത്തിൽ എത്തിക്കാനാകൂ. പപ്പിയെ വിട്ടുകിട്ടുന്നതിനുള്ള പ്രൊഡക്ഷൻ വാറണ്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. പ്രതിയെ ലഭിച്ചാലുടൻ വിമാന മാർഗമോ ട്രെയിൻ മാർഗമോ കൊച്ചിയിലെത്തിക്കും.
മുഖ്യപ്രതി പപ്പി മിയോ (32)യുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇയാളിപ്പോൾ ഡൽഹിയിലായതിനാൽ ബുധനാഴ്ചയേ കേരളത്തിൽ എത്തിക്കാനാകൂ. പപ്പിയെ വിട്ടുകിട്ടുന്നതിനുള്ള പ്രൊഡക്ഷൻ വാറണ്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. പ്രതിയെ ലഭിച്ചാലുടൻ വിമാന മാർഗമോ ട്രെയിൻ മാർഗമോ കൊച്ചിയിലെത്തിക്കും.
ലോറി ഡ്രൈവറുടെ വേഷത്തിൽ കേരളത്തിലെത്തിയാണ് സംഘം കവർച്ച നടത്തുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകളാണ് സംഘം കവർച്ചയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഗ്യാസ് കട്ടിംഗ് വിദഗ്ധരായ രണ്ടുപേർ ആദ്യം എടിഎമ്മിലെത്തി മെഷീൻ ഗ്യാസ് കട്ടിംഗ് വഴി മുറിച്ചു മാറ്റുകയും തൊട്ടുപിന്നാലെ മറ്റുള്ളവർ കയറി പണം കവർച്ച ചെയ്യുകയുമാണ് രീതി. പിടിയിലായ പ്രതികളിൽ ഹനീഫ് ഗ്യാസ് കട്ടിംഗിൽ വിദഗ്ധനാണ്. മോഷ്ടിക്കുന്ന പണം നാട്ടിലെത്തി തുല്യമായി വീതിച്ചെടുക്കുകയാണ് പതിവെങ്കിലും ഹനീഫയ്ക്ക് ഒരുലക്ഷം രൂപ കൂടുതൽ നൽകിയെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.
ഒക്ടോബർ മൂന്നിനാണു നസീം, അസം, അലീം എന്നിവർ ലോറികളുമായി കേരളത്തിലേക്കു പുറപ്പെട്ടത്. സംഘം ബംഗളൂരുവിൽ ലോഡ് എടുക്കാൻ എത്തിയ സമയം സംഘത്തിലെ മറ്റുള്ളവരായ ഹനീഫ്, ഷെഹ്സാദ്, പപ്പി എന്നിവർ ഡൽഹിയിൽ നിന്നു വിമാന മാർഗം ബംഗളൂരുവിൽ എത്തി. തുടർന്ന് ആറുപേരും കേരളത്തിലേക്കു മൂന്നു ലോറികളിലായി പുറപ്പെട്ടു. പത്തനംതിട്ടയിലും കൊല്ലത്തും ലോഡ് ഇറക്കി ഇവർ കോട്ടയത്ത് ഒത്തുകൂടി.
മണിപ്പുഴയിൽ നിന്നു പിക്കപ് വാൻ മോഷ്ടിച്ച ശേഷം ഷെഹ്സാദ്, പപ്പി, നസീം എന്നിവർ പിക്കപ് വാനിൽ വെന്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ മോഷണശ്രമം നടത്തിയെങ്കിലും തൊട്ടടുത്ത കെട്ടിടത്തിലെ ആളുകൾ എഴുന്നേറ്റതിനെത്തുടർന്ന് കടന്നുകളഞ്ഞു. തുടർന്ന് എംസി റോഡ് വഴി കോലഞ്ചേരിയിൽ എത്തിയ ഇവർ ഇരുന്പനത്തെത്തി എസ്ബിഐ എടിഎം തകർത്ത് 25 ലക്ഷം രൂപ കവർന്നു.
കളമശേരി എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത കടയിലെ രണ്ടുപേർ ഇവരെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. സഹായികളായി കാത്തുനിന്ന അലീമിനോടും അസമിനോടും ലോറിയുമായി പുറകെ വരാൻ ആവശ്യപ്പെട്ട ശേഷം കൊരട്ടിയിലെത്തി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർത്ത് പത്തുലക്ഷം രൂപ കവർന്നു.
പിന്നീട് പിക്കപ് വാൻ ചാലക്കുടയിൽ ഉപേക്ഷിച്ചശേഷം കട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അലീമും അസമും ഓടിച്ച ലോറിയിൽ കയറ്റി ആറു പേരും ബംഗളൂരുവിലേക്ക് തിരിച്ചു. മോഷ്ടിച്ച പണം അവിടെ വച്ച് വീതിച്ചശേഷം ഇവർ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടന്നു.
നസീം, ഹനീഫ് എന്നിവർ രാജസ്ഥാനിൽ വച്ചാണ് പോലീസിന്റെ പിടിയിലായത്. ഡൽഹിയിൽ എത്തിച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി മെട്രോ പൊളിറ്റൻ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രെയിൻ മാർഗം തൃപ്പൂണിത്തുറയിൽ എത്തിക്കുകയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, കോട്ടയം എസ്പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തലവനായ തൃപ്പൂണിത്തുറ സിഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്ഐ റെനീഷ്, സിപിഒ ദിനിൽ, എഎസ്ഐ രജി, എഎസ്ഐ അനസ്, എഎസ്ഐ അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഘത്തിലെ നസീം, അസംഖാൻ, അലീം എന്നിവർ ബന്ധുക്കളാണ്. മൂവരും ട്രക്ക് ഡ്രൈവർമാരാണ്. കാക്കനാടുള്ള ആർടിഒ മുഖാന്തിരം അന്വേഷണ ഉദ്യോഗസ്ഥർ ചാലക്കുടി-കൊരട്ടി ടവർ കേന്ദ്രീകരിച്ച് ഹൈവേയിൽ സ്ഥാപിച്ച സ്പീഡ് കാമറയിലെ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്.

No comments:
Post a Comment