പിന്‍ ഡിസ്‌ക് ബ്രേക്കുള്ള ബുള്ളറ്റ് 350 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ പുറത്തിറക്കി. 1.28 ലക്ഷം രൂപ വിലയിലാണ് ബുള്ളറ്റ് 350 പുറത്തിറങ്ങുന്നത്. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. ബുക്കിംഗ് തുക 5,000 രൂപ.[www.malabarflash.com]
പിറകില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ പുതിയ ബുള്ളറ്റ് 350 മോഡലിന്റെ രൂപത്തിലോ, ഭാവത്തിലോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. എയര്‍ കൂളിംഗ് സംവിധാനമുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യുടെ ഹൃദയം. എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.
സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്‌പോക്ക് വീലുകലും ബുള്ളറ്റില്‍ പരാമര്‍ശിക്കണം. 280 mm, 240 mm ഡിസ്‌ക്കുകളാണ് ഇനി മുതല്‍ ബുള്ളറ്റിന് മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റുക. സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടുവകഭേദങ്ങളുണ്ട് ബുള്ളറ്റ് 350 യ്ക്ക്.

No comments:
Post a Comment