ഉദുമ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടിയും ശബരിമല മറയാക്കി സംഘപരിവാർ നടത്തുന്ന വർഗീയ ധ്രൂവീകരണത്തിനെതിരെ ജനമനസാക്ഷിയുണർത്തിയും സിപിഐ എം ഉദുമ മണ്ഡലം കമ്മറ്റി നേതൃത്വം നൽകിയ കാൽനട പ്രചരണജാഥ പുല്ലൂരിൽ സമാപിച്ചു.[www.malabarflash.com]
കെ വി കുഞ്ഞിരാമൻ ലീഡറും കെ മണികണഠൻ മാനേജറുമായ ജാഥ ചൊവ്വഴ‌്ച പെരിയ ബസ‌്സ‌്റ്റോപ്പിൽനിന്നാണ‌് പ്രയാണമാരംഭിച്ചത‌്. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്കും മാനേജർക്കും പുറമെ ഇ പതമാവതി, മധുമുതിയക്കാൽ, ടി കെ മനോജ‌്, ബി വൈശാഖ‌്, പി ഗീത, സിന്ധുപനയാൽ, ബാലകൃഷ‌്ണൻ മഞ്ഞളംബാര എന്നിവർ സംസാരിച്ചു.
പെരിയ ബസ‌്റ്റോപ്പിൽ എ ദാമോദരൻനായർ അധ്യക്ഷനായി. എൻ ബാലകൃഷ‌്ണൻ സ്വാഗതം പറഞ്ഞു. കല്യോട്ട‌് എൻ വി ബാലകൃഷ‌്ണൻ അധ്യക്ഷനായി. വിനു ജോസഫ‌് സ്വാഗതം പറഞ്ഞു. കുമ്പളയിൽ ബാലൻ കുമ്പള അധ്യക്ഷനായി. എ വി നാരായണൻ സ്വാഗതം പറഞ്ഞു. അമ്പലത്തറയിൽ എ എം ജോർജ‌് അധ്യക്ഷനായി. എൻ കൃഷ‌്ണൻ സ്വാഗതം പറഞ്ഞു. പുല്ലൂരിൽ നടന്ന സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. എ കൃഷ‌്ണൻ അധ്യക്ഷനായി. വി നാരായണൻ സ്വാഗതം പറഞ്ഞു
No comments:
Post a Comment