ലക്നോ: ഉത്തർപ്രദേശിൽ യുവാവിനെ പോലീസ് വാഹനത്തിൽനിന്നു വലിച്ചിറക്കി ജനക്കൂട്ടം തല്ലിക്കൊന്നു. ഷാംലിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാവിനെ ജീപ്പിൽനിന്നു വലിച്ചിറക്കുന്നതു പോലീസ് നോക്കിനിൽക്കുന്നതും അക്രമകാരികളെ തടയാൻ ശ്രമിക്കാതിരിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.[www.malabarflash.com]
രാജേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കായി തെരച്ചിൽ തുടരുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് പോലീസ് രാജേന്ദ്രയെ കസ്റ്റഡിയിലെടുത്തതെന്നു ഷാംലി പോലീസ് മേധാവി അജയ് കുമാർ പറഞ്ഞു. അക്രമികൾ മർദിച്ചു വഴിയരികിൽ തള്ളിയ രാജേന്ദ്ര മരിച്ചതായി പിന്നീട് സ്ഥിരീകരിക്കുകയാണുണ്ടായത്.
ഗ്രാമവാസികൾ തമ്മിലുള്ള ശത്രുതയാണ് കൊലപാതക കാരണമെന്ന് പോലീസ് ആദ്യം പറഞ്ഞെങ്കിലും ആൾക്കൂട്ട അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

No comments:
Post a Comment