ദുബൈ: സന്ദർശക വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അതിവേഗത്തിലാക്കി ദുബായ് എമിഗ്രേഷൻ. എമിഗ്രേഷൻ ഓഫിസിൽ അപേക്ഷ ലഭിച്ചു 15 സെക്കൻഡിനുള്ളിൽ വീസ ലഭ്യമാക്കും. [www.malabarflash.com]
ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പവും സന്തുഷ്ടവുമാക്കി മാറ്റാൻ വേണ്ട നടപടികളാണ് ആരംഭിക്കുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി പറഞ്ഞു. പുതിയ സ്മാർട്ട് സേവനത്തിലൂടെ സെക്കൻഡുകൾക്കുള്ളിൽ വീസ ലഭ്യമാക്കുന്നു. നൂറുശതമാനം ആളുകൾ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഡിആർഎഫ്എ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുക. സന്ദർശക വീസ അപേക്ഷ, വീസ പുതുക്കൽ തുടങ്ങിയവ ആപ്ലിക്കേഷൻ വഴി സാധിക്കും. മറ്റൊരാളിലൂടെയോ ട്രാവൽ ഏജൻസി മുഖേനയോ അപേക്ഷ നൽകാൻ കഴിയും. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ വെബ്സൈറ്റും ഉപയോഗപ്പെടുത്താമെന്ന് ജിഡിആർഎഫ്എ അസി.ഡയറക്ടർ ഡോ. ഒമർ അലി സഈദ് അൽഷംസി അറിയിച്ചു.
സ്മാർട് സംവിധാനം വഴിയാണ് വീസ സാധ്യമാക്കുന്നതെന്നും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പവും സന്തുഷ്ടവുമാക്കി മാറ്റാൻ വേണ്ട നടപടികളാണ് ആരംഭിക്കുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി പറഞ്ഞു. പുതിയ സ്മാർട്ട് സേവനത്തിലൂടെ സെക്കൻഡുകൾക്കുള്ളിൽ വീസ ലഭ്യമാക്കുന്നു. നൂറുശതമാനം ആളുകൾ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഡിആർഎഫ്എ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുക. സന്ദർശക വീസ അപേക്ഷ, വീസ പുതുക്കൽ തുടങ്ങിയവ ആപ്ലിക്കേഷൻ വഴി സാധിക്കും. മറ്റൊരാളിലൂടെയോ ട്രാവൽ ഏജൻസി മുഖേനയോ അപേക്ഷ നൽകാൻ കഴിയും. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ വെബ്സൈറ്റും ഉപയോഗപ്പെടുത്താമെന്ന് ജിഡിആർഎഫ്എ അസി.ഡയറക്ടർ ഡോ. ഒമർ അലി സഈദ് അൽഷംസി അറിയിച്ചു.
No comments:
Post a Comment