കഴിഞ്ഞ ദിവസം സ്കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചു ബിരിയാണിയാണ് ബിന്ദു കഴിച്ചത്. അലർജി ഉണ്ടാകുന്നതിനാൽ കൊഞ്ച് ഒഴിവാക്കിയാണ് ബിരിയാണി കഴിച്ചത്. എന്നാൽ ആഹാരം കഴിച്ചതിന് പിന്നാലെ അധ്യാപികയുടെ ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തു.
ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. മൃതദേഹം മയ്യനാട് ഹയർസെക്കണ്ടറി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു.
ബിനോയ് ബാലകൃഷ്ണൻ ആണ് ഭർത്താവ്. ഹയർസെക്കണ്ടി വിദ്യാർഥിനി ബിന്ദ്യ മകളാണ്.


No comments:
Post a Comment