നിലക്കൽ: ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രനെയും ബി.ജെ.പി നേതാവ് നാഗേഷ് അടക്കം മറ്റ് ഏഴുപേരെയും നിലക്കലിൽവെച്ചാണ് സുരക്ഷാ ചുമതലയുള്ള എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സുരക്ഷാ നിയമങ്ങൾ അനുസരിക്കാതെ സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുകയും ക്രമസമാധാനനില തകരാറിലാകാൻ സാധ്യതയുള്ളതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പോലീസ് നടപടി. സുരേന്ദ്രനെ ചിറ്റാർ പോലീസ് സ്റ്റേഷനിൽ എത്തിക്കും.
രാത്രി സന്നിധാനത്ത് പോയി ദർശനവും ഞായറാഴ്ച ഗണപതി ഹോമവും നടത്താനാണ് സുരേന്ദ്രൻ നിലക്കലിൽ എത്തിയത്. നിലക്കൽ ബേസ് ക്യാമ്പിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയാറാൻ തുടങ്ങവെയാണ് എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞത്.

വൈകീട്ട് എട്ടു മണിക്ക് ശേഷം പമ്പയിലേക്ക് ബസ് സർവീസ് ഇല്ലാത്തതിനാൽ പോകാൻ അനുവദിക്കില്ലെന്നും ഞായറാഴ്ച അനുവാദം നൽകാമെന്നും യതീശ് ചന്ദ്ര സുരേന്ദ്രനെ അറിയിച്ചു.
അതേസമയം, പോലീസ് നടപടി അംഗീകരിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അറസ്റ്റിന് വഴങ്ങില്ലെന്നും എന്ത് നടപടി വേണമെങ്കിലും പോലീസിന് സ്വീകരിക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പിന്നീട് പോലീസ് ചർച്ച നടത്തിയെങ്കിലും സുരേന്ദ്രൻ വഴങ്ങിയില്ല. തുടർന്ന് ശരണം വിളികളുമായി പോലീസ് തടസം മറികടന്ന് പോകാൻ സുരേന്ദ്രനും സംഘവും ശ്രമം നടത്തി. ഇത് സംഘർഷത്തിന് വഴിവെച്ചു. ശേഷം സുരേന്ദ്രന്‍റെയും മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് നീക്കി.

No comments:
Post a Comment