ഉദുമ: ജില്ലയിലെ കപ്പലോട്ടക്കാരുടെ കൂട്ടായ്മയായ കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത്‌വിംഗിന്റെ നേതൃത്വത്തില്‍ കപ്പലോട്ടക്കാരുടെ ദേശീയ ഐക്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു.[www.malabarflash.com]
പാലക്കുന്ന് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ സംഘടനയായ 'നുസി'യുടെ യൂത്ത് കമ്മിറ്റി കണ്‍വീനര്‍ വി.അനില്‍കുമാര്‍ മുഖ്യാതിഥിയായി. ഇതിന്റെ ഭാഗമായി 2017-18വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മെമ്പര്‍മാരുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

വി.അനില്‍കുമാര്‍ ഉപഹാരം നല്‍കി. പ്രസിഡന്റ് പി വി ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രന്‍ മുദിയക്കാല്‍ സ്വാഗതം പറഞ്ഞു. മധുസൂദന്‍ സി ബി, സുരേഷ് ടി വി, രാജേന്ദ്രന്‍ കണിയാമ്പാടി, സുധില്‍ കുന്നുമ്മല്‍, മുരളി താര, സുരേന്ദ്രന്‍ കെ വി, ഉദയന്‍ കളനാട്, ഹരിദാസ് ഉദുമ, ശീകുമാര്‍ അരവത്ത്, സുനില്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment