മുള്ളേരിയ: സിനിമാതാരം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.[www.malabarflash.com]
മുള്ളേരിയ പാർത്ഥകൊച്ചിയിൽ നടന്ന ചടങ്ങിൽ ബേളകം ഊരിലെ തൊണ്ണൂറുകാരനായ അലാമി മൂപ്പനെ സാക്ഷിനിർത്തി മമ്മൂട്ടി ജില്ലാ കളക്ടർ ഡി. സജിത് ബാബുവിന് ഉപകരണങ്ങൾ കൈമാറി.
ആദിവാസികളുടെ കുടികളിൽ അടിയന്തരമായി ആവശ്യമുള്ള കാര്യങ്ങൾ ബേളകം കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തിൽ കളക്ടർ മമ്മൂട്ടിയുമായി ചർച്ച നടത്തി. അടുത്ത സാമ്പത്തിക വർഷം കെയർ ആൻഡ് ഷെയറിന്റെ കൂടുതൽ സഹായങ്ങൾ കാസര്‍കോട് ജില്ലയിൽ എത്തിക്കാൻ സംഘടനയുടെ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. സഹായം ആവശ്യമുള്ളവർ 048423773 69 എന്ന നമ്പറിൽ പ്രൊമോട്ടർമാർ മുഖേന ബന്ധപ്പെടണമെന്ന് ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു.
തങ്ങളുടെ തനതു ശൈലിയിലുള്ള മാലകൾ ആദിവാസികൾ മമ്മൂട്ടിയേയും കളക്ടറേയും അണിയിച്ചു. പരമ്പരാഗത ശൈലിയിൽ തുടി കൊട്ടി പാടിയപ്പോൾ മമ്മൂട്ടിയും അവരോടൊപ്പം ചേർന്നു. ഒരു തുടി വാങ്ങി കൊട്ടുകയും ചെയ്തു. "ഉണ്ട' സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി മുള്ളേരിയയിലെത്തിയത്.
സംഘടനയുടെ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, എഡിഎം എൻ. ദേവീദാസ്, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, എസ്. ജോർജ്, മമ്മൂട്ടി ഫാൻസ് ജില്ലാ ഭാരവാഹികളായ ഷാജഹാൻ, അൻഷാദ് ചെമ്മാട് എന്നിവർ സംബന്ധിച്ചു.

No comments:
Post a Comment