ചെന്നൈ: ചെന്നൈ എസ്.ആർ.എം സർവകലാശാലയിൽ വിദ്യാർഥിനിക്കുമുന്നിൽ ലൈംഗിക ചേഷ്ടകൾ കാണിച്ച തൊഴിലാളിയെ വൻ പ്രതിഷേധത്തിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. മെസ് ഹാളിലും കാൻറീനിലും മറ്റും മാലിന്യനീക്കത്തിന് നിയോഗിക്കപ്പട്ടപ്പെഅർജുൻ (26) എന്ന തൊഴിലാളിയാണ് പ്രതി.[www.malabarflash.com]
വിദ്യാർഥിനി ലിഫ്റ്റിൽ ഹോസ്റ്റൽ മുറിയിലേക്ക് പോകുമ്പോഴാണ് സംഭവം. ലിഫ്റ്റിലുണ്ടായിരുന്ന സർവകലാശാല കാമ്പസിലെ തൊഴിലാളിയാണ് ലൈംഗിക ചേഷ്ടകൾ കാണിച്ചത്. നിലവിളിച്ച് ഭയത്തോടെ ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥിനി ഇതേപ്പറ്റി ഉടൻ ഹോസ്റ്റൽ വാർഡന് പരാതിനൽകി.
എന്നാൽ, നിങ്ങൾ വിദ്യാർഥിനികൾ ശരിയായി വസ്ത്രം ധരിക്കണമെന്നായിരുന്നുവത്രെ അവരുടെ മറുപടി. ഇതേത്തുടർന്ന് സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികളും സംഘടിച്ച് പ്രതിഷേധമുയർത്തുകയായിരുന്നു. വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ 12 മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് അധികാരികൾ നടപടിക്ക് വഴങ്ങിയത്.

പിന്നീട് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. ചെന്നൈ ചെങ്കൽപട്ട് എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി കാട്ടൻകുളത്തൂർ കാമ്പസിലാണ് സംഭവം.
No comments:
Post a Comment