Latest News

പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതില്‍ പ്രകോപിതനായി യുവാവ് സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

ബംഗളൂരു:  പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതില്‍ പ്രകോപിതനായി യുവാവ് സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. ബിടിഎസ് മഞ്ച എന്നയാള്‍ സുഹൃത്തുക്കളോടൊപ്പം എത്തിയാണ് സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്.  ബംഗളൂരിലെ കൊനാകുണ്ടില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം.[www.malabarflash.com]

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:  പളനിയും മുരുകനും ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. നടന്നുപോകുകയായിരുന്ന ഇരുവരെയും മഞ്ചയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഞ്ചയുള്‍പ്പെടെയുള്ള ഏഴംഗ സംഘം ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

2011 വരെ പളനിയും മഞ്ചയും ബിഎംടിസിയില്‍ മെക്കാനിക്കുമാരായി ജോലിചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പകുതിയോടെ നടന്ന പളനിയുടെ മകളുടെ പിറന്നാളാഘോഷത്തിന് മഞ്ചയെ ക്ഷണിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്ത് തന്നെ തഴഞ്ഞതില്‍  അപമാനിതനായ മഞ്ച ഒടുവില്‍ സുഹൃത്തിനെ കൊന്നാണ് പ്രതികാരം ചെയ്തത്.

മഞ്ചയെ പിടിക്കാനായി കൊനാകുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മരാജയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മഞ്ചയെ കണ്ടെത്തിയ സംഘം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. വടിവാളുപയോഗിച്ച് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടതോടെ സ്വയ രക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥന്‍ മഞ്ചയുടെ കാലില്‍ വെടിവെടിവയ്ക്കുകയായിരുന്നു ആശുപത്രിയില്‍ തുടരുന്ന മഞ്ചയുടെ നില ഗുരുതരമല്ല. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.