Latest News

കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മൃതദേഹമാണ് ചേരൂര്‍ തൂക്കുപാലത്തിന് സമീപത്തുനിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കണ്ടെത്തിയത്.[www.malabarflash.com]

മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു റമീസ. ഇബ്രാഹിം- ഫൗസിയ ദമ്പതികളുടെ മകളാണ്. മക്കള്‍: റിസില, നൈല. റമീസയുടെ ബന്ധു അഷ്റഫ് വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചേരൂര്‍ കടവില്‍ കണ്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.