Latest News

കന്നഡ നടനും മുന്‍ മന്ത്രിയുമായ അംബരീഷ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത സിനിമാ താരം സുമലതയാണ് ഭാര്യ.[www.malabarflash.com]

എം.എല്‍.എ, എം.പി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 200 ല്‍ കൂടുതല്‍ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അംബരീഷ് ആരാധകര്‍ക്കിടയില്‍ അംബി എന്ന പേരിലാണ് അറിയപ്പെട്ടിരുത്.

1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അംബരീഷ് രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു.

അംബരീഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.