കാസര്‍കോട്: മൊഗ്രാല്‍-പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം സംസ്കരിച്ച സ്ഥലം കുഴിച്ച് പരിശോധന നടത്താന്‍ പോലീസ് തീരുമാനം. ഇതിനായി അന്വേഷണസംഘം ആര്‍ഡിഒയ്ക്ക് അപേക്ഷ നല്കി.[www.malabarflash.com]
തെക്കില്‍ പുഴയിലെ ഉക്രംപാടിയില്‍ 2012 ഏപ്രില്‍ ഏഴിന് അജ്ഞാത മൃതദേഹം കാണപ്പെട്ടിരുന്നു. പരിയാരത്ത് വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആളെ തിരിച്ചറിയാത്തതിനാല്‍ കണ്ണൂര്‍ പയ്യാമ്പലത്താണ് മൃതദേഹം സംസ്കരിച്ചത്.
മൃതദേഹം കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് സംശയമുയര്‍ന്നതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് നീക്കം നടക്കുന്നത്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് മൃതദേഹം സംസ്കരിച്ച സ്ഥലം കുഴിച്ചെടുത്തുള്ള പരിശോധനയ്ക്ക് അന്വേഷണ സംഘം തീരുമാനിച്ചത്.
2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലാണ് ബേവിഞ്ച സ്റ്റാര്‍ നഗറിലെ വാടകവീട്ടില്‍ താമസിച്ചുവരുന്നതിനിടെ മുഹമ്മദ് കുഞ്ഞി കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ കാമുകന് ഉമ്മറിന്റെ സഹായത്തോടെ കഴുത്തില്‍ ഷാളിട്ട് കുരുക്കി കൊലപ്പെടുത്തിയെന്ന് ഭാര്യ സക്കീന പോലീസില്‍ മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ഉമ്മറിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഇരുവരെയും ഉക്രംപാടിയിലെ ചന്ദ്രഗിരി പുഴയില്‍ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിരുന്നു. അതേസമയം കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് സക്കീനയെയും കാമുകന് ഉമ്മറിനെയും പോലീസ് കോടതിയില്‍ ഹാജരാക്കി.

No comments:
Post a Comment