പ്രതാപ്ഗഡ്: രാജസ്ഥാനിൽ ബിജെപി പ്രവർത്തകനെ വെടിവച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. സംരഥ് കുമാവത് എന്ന ആളാണു ശനിയാഴ്ച പ്രതാപ്ഗഡിൽ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് ഇയാളെ വെടിവച്ചു വീഴ്ത്തിയശേഷം കഴുത്തിനു വെട്ടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]
ആശുപത്രിയിലെത്തിക്കുന്നതിനു മുന്പുതന്നെ കുമാവത് മരിച്ചു. അക്രമികൾ പിന്നീട് ബൈക്കിൽതന്നെ രക്ഷപ്പെട്ടു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മൃതദേഹവുമായി പ്രതിഷേധിച്ചു. ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു കുമാവത്. പ്രതാപ്ഗഡിലെ പിന്നാക്കക്കാർക്കിടയിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാവതിന്റെ കൊലപാതകം. ഇത് രാഷ്ട്രീയ ആയുധമായി ഉയർത്തിക്കാട്ടി ബിജെപി പ്രചാരണം തുടങ്ങി. കോണ്ഗ്രസ് നേതാവ് അശോക് ഗെലോട്ട് കുമാവതിന്റെ കൊലപാതകത്തെ അപലപിച്ചു.

No comments:
Post a Comment