തലശ്ശേരി: ബൈക്കില്‍ യാത്രചെയ്യവെ റോഡിലെ ഹംപില്‍ വീണ് വീട്ടമ്മ മരിച്ചു. ഇരിങ്ങന്നൂരിലെ മേപ്പാടന്‍ വീട്ടില്‍ ശാന്ത(56) യാണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ 11.30 തോടെ മകന്‍ രജീഷിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യവെ പുന്നോല്‍ പള്ളേരി ലക്ഷ്മി വിലാസം സ്‌കൂളിനടുത്ത് വെച്ചാണ് സംഭവം.
റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഹംപില്‍ ബൈക്കിടിച്ചപ്പോള്‍ ശാന്തയും മകനും തെറിച്ചു വീഴുകയായിരുന്നു. മകനെ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജീഷിനെ ആശുപത്രിയില്‍ കാണിച്ച് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
No comments:
Post a Comment